ബ്രിട്ടീഷുകാര്‍ 250 വര്‍ഷംകൊണ്ട് നടത്തിയതിനേക്കാള്‍ വലിയ കൊളളയാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്- അരവിന്ദ് കെജ്‌റിവാള്‍

ബിലാസ്പൂര്‍: 250 വര്‍ഷം കൊണ്ട് ബ്രിട്ടീഷുകാര്‍ കൊളളയടിച്ചതിനേക്കാള്‍ മോദി സര്‍ക്കാര്‍ 9 വര്‍ഷംകൊണ്ട് ഇന്ത്യയെ കൊളളയടിച്ചുകഴിഞ്ഞെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍. താന്‍ ജനങ്ങള്‍ക്ക് സൗജന്യമായി സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ നരേന്ദ്രമോദിക്ക് തന്നോട് ദേഷ്യമാണെന്നും അദ്ദേഹത്തിന്റെ ആളുകള്‍ ജനങ്ങളെ കൊളളയടിച്ച് അത് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോവുകയാണെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്യവേയാണ് കെജ്‌റിവാളിന്റെ പരാമര്‍ശം. ഛത്തീസ്ഗഡിനെ അഴിമതി മുക്തമാക്കാന്‍ ആംആദ്മിയെ വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

'ഞാന്‍ വോട്ട് വിലയ്ക്കുവാങ്ങുകയാണ് എന്നാണ് മോദീജി പറയുന്നത്. അതെ മോദിജീ ഞാന്‍ പലതും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. നിങ്ങളുടെ ആളുകള്‍ ആ സൗജന്യമെല്ലാം കൊളളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ഞാന്‍ പാവങ്ങളുടെ കൈകളിലേക്ക് നേരിട്ട് ഈ സൗജന്യങ്ങള്‍ എത്തിക്കുന്നതിന് താങ്കള്‍ ഇത്ര പരവശനാകുന്നത് എന്തിനാണ്?'-അരവിന്ദ് കെജ്‌റിവാള്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അവശ്യസാധനങ്ങളുടെ വില ഉയര്‍ന്ന് ആകാശംമുട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'പച്ചക്കറി, പാല്‍, മൈദ എല്ലാത്തിന്റെയും വില കൂടി. എന്തുകൊണ്ടാണ് വില ഉയരുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ചുമത്താവുന്നതില്‍വെച്ച് കൂടുതല്‍ നികുതി മോദി എല്ലാത്തിനും ചുമത്തിയിട്ടുണ്ട്. ചായയെയോ കാപ്പിയെയോ പോലും അദ്ദേഹം വെറുതെവിട്ടില്ല. ബ്രിട്ടീഷുകാര്‍ പോലും അവര്‍ ഭരിച്ചിരുന്ന സമയത്ത് പാലിനും മറ്റ് ഉല്‍പ്പനങ്ങള്‍ക്കും നികുതി ചുമത്തിയിരുന്നില്ല. 250 വര്‍ഷംകൊണ്ട് ബ്രിട്ടീഷുകാര്‍ കൊളളയടിച്ചതിനേക്കാള്‍ 9 വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ കൊളളയടിച്ചു. 75 വര്‍ഷം ഭരിച്ച കോണ്‍ഗ്രസുപോലും ഇത്ര അഴിമതി നടത്തിയിട്ടില്ല'- അരവിന്ദ് കെജ്‌റിവാള്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More