ഏക സിവില്‍ കോഡ് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല- സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഏക സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'അത് വലിയ സാമൂഹ്യ ദുരന്തമായി മാറാന്‍ പോകുകയാണ്. സിവില്‍ നിയമത്തിന്റെ കാര്യത്തില്‍ ഏക സിവില്‍ കോഡ് ഭരണഘടന തന്നെ മുന്നോട്ടുവെയ്ക്കുന്ന കാര്യമല്ല. ഒരു രാജ്യം ഒരു നീതി എന്ന മുദ്രാവാക്യം കേള്‍ക്കാന്‍ രസമുണ്ടെങ്കിലും അത് ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ എളുപ്പമുള്ള കാര്യമല്ല'- മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. 

രാജ്യത്ത് ദളിതുകള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെടുകയാണ്. അയിത്തം രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. ഇത്തരം കാര്യങ്ങളൊന്നും നിയമം മൂലം തടയാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരൊറ്റ നിയമം ഒരു നീതി എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ല. മുസ്ലീം വിശ്വാസികളെ സംബന്ധിച്ച് വിശ്വാസമമോ കര്‍മ്മങ്ങളോ ഒഴിവാക്കാനാവില്ല. അതുകൊണ്ടുതന്നെ ഏക സിവില്‍ കോഡ് വരുമ്പോള്‍ പലവിധ ആശങ്കകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സ്വത്തവകാശത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള കടുംപിടുത്തവും ഇസ്ലാമില്‍ ഇല്ല. തുല്യമായി ഭാഗം ചെയ്യണം എന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം. മുത്തലാഖ് വിഷയം വലിയ കാര്യമായാണ് പ്രധാനമന്ത്രി പറയുന്നത് എന്നാല്‍ അതൊക്കെത്തന്നെ ഇസ്ലാമിക നിയമം അനുസരിച്ച് തന്നെയാണ് പോകുന്നത്-സാദിഖലി  ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏക സിവില്‍ കോഡ് 2024 ലെ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യംവെച്ചുകൊണ്ട് ബിജെപി നടത്തുന്ന ഒരു നീക്കമാണ്. അതിനെ എതിര്‍ക്കുക എന്നത് എല്ലാവരും ചേര്‍ന്ന് നടത്തേണ്ട ഒരു പ്രവര്‍ത്തനമാണ്. വിവിധ വിഭാഗങ്ങളിലുള്ള ആളുകള്‍ ഒത്തൊരുമിച്ച് നില്‍ക്കേണ്ടതുണ്ട്. രാജ്യം അതിന്റെ പാരമ്പര്യത്തിലൂടെ മുന്നോട്ടുപോകണം. നാം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് അപകടം സംഭവിക്കാന്‍ പാടില്ല. ആരോക്കെയാണോ അതിനെതിരില്‍ ശബ്ദിക്കുന്നത്, മുസ്ലീം ലീഗ് അവര്‍ക്കൊപ്പം ഉണ്ടാകും- സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More