അർധരാത്രിയും ഓഫീസുകളിൽ റെയ്ഡ്; മറുനാടൻ മലയാളിയുടെ പ്രവർത്തനം നിലച്ചു

തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ പ്രവര്‍ത്തനം നിലച്ചു. തിരുവനന്തപുരം പട്ടത്തെ ഓഫീസിലെ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. 29 കംപ്യൂട്ടറുകള്‍, 4 ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍ എന്നിവയാണ് കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥാപനത്തില്‍ പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പൊലീസ് നടപടി. മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുന്നതായി കൊച്ചി പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ മറുനാടന്‍ മലയാളിയുടെ രണ്ട് ജീവനക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊല്ലത്ത് ശ്യാം എന്ന റിപ്പോര്‍ട്ടറെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ശ്യാമിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതാണെന്ന് പൊലീസ് പിന്നീട് വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ അറസ്റ്റിന് വഴിയൊരുങ്ങുകയാണ്. ഷാജന്‍ സ്‌കറിയ പോകാനിടയുളള ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. രണ്ടാഴ്ച്ചയായി ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഷാജന്‍ സ്‌കറിയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഇയാള്‍ രാജ്യം വിടാതിരിക്കാന്‍ പൊലീസ് വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More