സമസ്ത സമചിത്തതയും പക്വതയുമുളള സംഘടന; പുകഴ്ത്തലുമായി എംഎ ബേബി

കൊച്ചി: സമസ്തയെ പുകഴ്ത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ് സമസ്തയെന്നും ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ വര്‍ഗീയവത്കരിക്കപ്പെടാതെ നിര്‍ത്തുന്ന പ്രവര്‍ത്തന ശൈലിയാണ് സമസ്തയുടേതെന്നും എം എ ബേബി പറഞ്ഞു. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സിപിഎമ്മിനിട്ട് കുത്തുകയാണെന്നും ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന് ലോ കമ്മീഷന്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം എ ബേബിയുടെ പ്രതികരണം. 

'നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സമസ്ത. വളരെ സമചിത്തതയും പക്വതയും പ്രകടിപ്പിക്കുന്ന സംഘടനയാണ്. ഏക സിവില്‍ കോഡ് ആവശ്യമില്ലെന്ന ലോ കമ്മീഷന്റെ നിലപാടുതന്നെയാണ് സിപിഎമ്മിനും. വ്യക്തിനിയമങ്ങളില്‍ പരിഷ്‌കാരം വേണം. സ്ത്രീതുല്യത വേണം. എന്നാല്‍ ഇപ്പോഴത്തെ ആര്‍എസ്എസിന്റെ പദ്ധതി അംഗീകരിക്കാനാവില്ല'- എം എ ബേബി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎമ്മും ബിജെപിയും ഒരുപോലെയാണെന്ന് പറയാന്‍ വിഡി സതീശന് എങ്ങനെ സാധിക്കുന്നുവെന്നും എം എ ബേബി ചോദിച്ചു. വിശാല ഐക്യം രൂപപ്പെടുത്തേണ്ട സമയത്ത് സതീശന്‍ സിപിഎമ്മിനിട്ട് കുത്തുകയാണെന്നും സതീശന്റെ പാര്‍ട്ടി ആദ്യം ഏക സിവില്‍ കോഡ് വിഷയത്തില്‍ നിലപാട് രൂപീകരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More