ഏക സിവില്‍ കോഡിനെ ആദ്യം അംഗീകരിച്ചത് ഇഎംഎസ്, വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കില്ല- കെ മുരളീധരന്‍

കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മുമായി യാതൊരു സഹകരണത്തിനുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തില്‍ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും ഏക സിവില്‍ കോഡിനെ അംഗീകരിച്ചിരുന്ന ഇഎംഎസിന്റെ പാര്‍ട്ടിക്ക് ഇപ്പോള്‍ പ്രതിഷേധിക്കാന്‍ അര്‍ഹതയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ശരീഅത്ത്, പൗരത്വഭേദഗതി നിയമത്തിലെല്ലാം സിപിഎം കളളക്കളിയാണ് കളിച്ചതെന്നും സിഎഎ-എന്‍ആര്‍സി വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും പിന്നീട് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തവരാണ് എല്‍ഡിഎഫെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ അതേപാതയിലാണ് കേരളത്തില്‍ സിപിഎം സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. ഏക സിവില്‍ കോഡിനെ മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന കാര്യമായാണ് സിപിഎം ചിത്രീകരിക്കുന്നതെന്നും രാജ്യത്തെ എല്ലാ വിഭാഗം മനുഷ്യരെയും ബാധിക്കുന്ന വിഷയമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഏക സിവില്‍ കോഡിനെതിരെ പ്രക്ഷോഭം നടത്താന്‍ സിപിഎം ചില മുസ്ലീം സംഘടനകളെ മാത്രം തിരഞ്ഞുപിടിച്ച് വിളിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായാണ്. അവരുടെ പാര്‍ട്ടിയുടെ താത്വികാചാര്യന്‍ ഇഎംഎസ് ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് പറഞ്ഞയാളാണ്. ജനാധിപത്യ മഹിളാ അസോസിയേഷനെക്കൊണ്ട് ഏക സിവില്‍ കോഡിനുവേണ്ടി സമരത്തിന് ആഹ്വാനം ചെയ്തയാളാണ് ഇഎംഎസ്. അന്നത്തെ ഇഎംഎസിന്റെ നിലപാടില്‍നിന്നും സിപിഎം പിന്നോട്ടുപോയോ എന്ന് വ്യക്തമാക്കണം. ഇഎംഎസിന്റെ നിലപാട് തെറ്റായിരുന്നുവെന്ന് സിപിഎം നേതാക്കള്‍ കേരളത്തിലെ ജനങ്ങളോട് തുറന്നുപറയാന്‍ തയാറാകണം'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More