നിയമസഭാ കയ്യാങ്കളിക്കേസ്; തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഉപാധികളോടെയാണ് അനുമതി. 60 ദിവസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് വിധി. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ ഒട്ടേറെ വസ്തുതകള്‍ ഇനിയും അന്വേഷിക്കാനുണ്ടെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്.

സിപിഎമ്മിന്റെയും സിപിഐയുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രതികളായ കേസില്‍ വിചാരണ വൈകിപ്പിക്കാനുളള പൊലീസിന്റെ നീക്കമാണിതെന്നാണ് ആക്ഷേപം. പൊലീസ് സംഘം കേസില്‍ പ്രതികളായ നിലവിലെ മന്ത്രിമാര്‍ക്ക് അനുകൂലമായ രീതിയില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകാനുളള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ് വിമര്‍ശനം. പ്രൊസിക്ക്യൂഷന്‍ എതിര്‍ത്തത് പോലും വകവെക്കാതെ എന്തുകൊണ്ടാണ് പൊലീസ് ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2015 മാര്‍ച്ച് 13-ന് ബാര്‍കോഴ വിവാദം കത്തിനില്‍ക്കെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിന് അന്ന് ഇടതുപക്ഷത്തെ എംഎല്‍എമാര്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. പ്രതിപക്ഷത്തെ നേതാക്കള്‍ അന്ന് സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു. മന്ത്രി വി ശിവന്‍കുട്ടി, ഇപി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് അന്ന് പൊലീസ് കേസെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More