'വാ മൂടിക്കെട്ടിയ മോദി, കത്തിയെരിയുന്ന ജനാധിപത്യം'; ബ്രിട്ടീഷ് ഹെറാള്‍ഡ് കവര്‍ചിത്രം ചര്‍ച്ചയാകുന്നു

ഇന്ത്യയിലെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടുന്ന കവര്‍ സ്റ്റോറിയുമായി ബ്രിട്ടീഷ് ഹെറാള്‍ഡ് മാഗസിന്‍. 'ജനാധിപത്യം അപകടത്തില്‍:  ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും കടുത്ത നിയന്ത്രണങ്ങളും അപായമണി മുഴക്കുന്നു' എന്ന തലക്കെട്ടോടെയാണ് ബ്രിട്ടീഷ് ഹെറാള്‍ഡ് കവര്‍സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാ ചുവന്ന തുണികെട്ട് മൂടിക്കെട്ടിയ നരേന്ദ്രമോദിയുടെ ചിത്രവും അതിനുതാഴെ കത്തിയെരിയുന്ന ഡെമോക്രസിയുമാണ് മാഗസിന്റെ കവര്‍ചിത്രം. 

'ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് അവര്‍ ഏറ്റവും ദുര്‍ബലരായ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ചുകൊണ്ടാണ് കവര്‍ സ്‌റ്റോറി ആരംഭിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചുളള ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ ഈ വാക്കുകള്‍ക്കുളള പ്രാധാന്യമേറുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന ആക്രമണവും അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുളള കര്‍ശന നിയന്ത്രണവും ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ബ്രിട്ടീഷ് ഹെറാള്‍ഡ് കവര്‍ സ്‌റ്റോറിയില്‍ പറയുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന മൗനമാണ് ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചുളള ആശങ്കകള്‍ തീവ്രമാക്കിയത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവായിട്ടും മോദി മാധ്യമങ്ങളോട് ഇടപഴകുന്നത് വല്ലപ്പോഴും മാത്രമാണ്. എട്ടുവര്‍ഷത്തിനിടെ മോദി ആദ്യമായി തുറന്ന ഒരു വാര്‍ത്താസമ്മേളനം നടത്തിയത് അടുത്തിടെ യുഎസ് സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് എന്നും കവര്‍ സ്‌റ്റോറിയില്‍ പറയുന്നു. 

മണിപ്പൂരില്‍ നടക്കുന്ന കലാപത്തെക്കുറിച്ചും വംശീയ സംഘര്‍ഷം സാമുദായിക സംഘര്‍ഷമായി മാറിയതിലെ വിശ്വഹിന്ദു പരിഷത്തിന്റെ പങ്കിനെക്കുറിച്ചും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ നയത്തെക്കുറിച്ചുമെല്ലാം ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും ഗുസ്തി താരങ്ങളുടെ സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും ലേഖനം വിമര്‍ശിക്കുന്നുണ്ട്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More