അമേരിക്കയല്ല, കേന്ദ്രസര്‍ക്കാരാണ് മണിപ്പൂരില്‍ സമാധാനം കൊണ്ടുവരേണ്ടത്- ജയ്‌റാം രമേശ്

ഡല്‍ഹി: ഇന്ത്യ ആവശ്യപ്പെട്ടാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാമെന്ന അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റിയുടെ പരാമര്‍ശത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നതും ആഭ്യന്തര മന്ത്രി നിഷ്‌ക്രിയനായിരിക്കുകയാണെന്നതും മറ്റേതെങ്കിലും രാജ്യത്തിന് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാനുളള കാരണമല്ലെന്ന് ജയ്‌റാം രമേശ് പറയുന്നു. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമാണ് മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കേണ്ടതിന്റെ ഉത്തരവാദിത്തമെന്ന് പറഞ്ഞ ജയ്‌റാം രമേശ്, മണിപ്പൂരില്‍ ഇടപെടേണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അമേരിക്കയോട് പറയുമോ എന്നും ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'മണിപ്പൂര്‍ വിഷയത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി  എസ് ജയശങ്കര്‍ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി അദ്ദേഹത്തോട് പറയുമോ ? മണിപ്പൂരില്‍ സമാധാനവും സൗഹാര്‍ദ്ദവും തിരികെ കൊണ്ടുവരാനുളള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സിവില്‍ സമൂഹത്തിന്റെയും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയുമാണ്. പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ആഭ്യന്തര മന്ത്രി നിഷ്‌ക്രിയനാണ്. അതിനര്‍ത്ഥം മറ്റേതെങ്കിലും രാജ്യത്തിന് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാം എന്നല്ല. ഇത് രാജ്യത്തിനെതിരായ ഒരു വെല്ലുവിളിയാണ്. ഇന്ത്യക്കാരെന്ന നിലയില്‍ നമ്മള്‍ നിശ്ചയദാര്‍ഢ്യത്തോടെ കൈകാര്യംചെയ്യേണ്ട വിഷയമാണിത്'- ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാലുദിവസത്തെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനായെത്തിയ എറിക് ഗാര്‍സെറ്റി വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാന്‍ അമേരിക്ക തയാറാണെന്ന് അറിയിച്ചത്. ' ഞാന്‍ ആദ്യം മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാം. അവിടെ സമാധാനം പുനസ്ഥാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ കുട്ടികളും സ്ത്രീകളും മരിച്ചുവീഴുന്നത് കാണുമ്പോള്‍ സങ്കടം തോന്നാന്‍ ഞാന്‍ ഇന്ത്യക്കാരനാവണമെന്നില്ല. ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നറിയാം. എങ്കിലും നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്തുതരത്തിലുളള സഹായവും ഞങ്ങള്‍ ചെയ്തുതരാം. സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം. ഇന്ത്യയുടെ വടക്കും വടക്കുകിഴക്കും അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളുമെല്ലാം യുഎസിനും പ്രധാനപ്പെട്ടതാണ്'- എന്നാണ് എറിക് ഗാര്‍സെറ്റി പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 21 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More