തക്കാളി മോഷണം പോകുന്നത് തടയാന്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ച് കച്ചവടക്കാരന്‍

വാരാണസി: രാജ്യത്തുടനീളം തക്കാളിവില കുതിച്ചുയരുകയാണ്. പല സംസ്ഥാനങ്ങളിലും കിലോയ്ക്ക് നൂറുരൂപയാണ് വിലയെങ്കില്‍ ചിലയിടങ്ങളില്‍ ഇരുന്നൂറിനും മുകളിലാണ് തക്കാളി വില. പലയിടത്തും തക്കാളി മോഷണം പോകുന്നതായുളള വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തക്കാളി മോഷണംപോകുന്നത് തടയാന്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരിക്കുകയാണ് ഒരു പച്ചക്കറിക്കച്ചവടക്കാരന്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. ആളുകള്‍ പലപ്പോഴും തന്റെ കടയില്‍നിന്ന് തക്കാളി മോഷ്ടിക്കുകയാണെന്നും അത് തടയാനാണ് സെക്യൂരിറ്റികളെ നിയമിച്ചതെന്നും അജയ് ഫൗജി എന്ന പച്ചക്കറിക്കടക്കാരന്‍ പറഞ്ഞു. 

ആളുകള്‍ തിരക്കിനിടയിലൂടെ ഇടിച്ചുകയറി ബഹളത്തിനിടയില്‍ തക്കാളി മോഷ്ടിച്ച് കടന്നുകളയുകയാണെന്ന് അജയ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതോടെ തനിക്ക് സമാധാനമായി പച്ചക്കറി വില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നും കിലോയ്ക്ക് 160 രൂപയ്ക്കാണ് തക്കാളി വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അജയ് സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം തക്കാളി വില്‍ക്കുന്ന വീഡിയോ യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 'ബിജെപി സര്‍ക്കാര്‍ തക്കാളിക്ക് Z പ്ലസ് സുരക്ഷ നല്‍കണം' എന്നാണ് വീഡിയോ പങ്കുവെച്ച് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തക്കാളി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ മറ്റ് കച്ചവടസ്ഥാപനങ്ങളും വന്‍ ഓഫറുകളുമായി രംഗത്തെത്തുന്നുണ്ട്. മധ്യപ്രദേശിലെ അശോക് നഗറില്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ രണ്ടുകിലോ തക്കാളി സൗജന്യമായി നല്‍കാമെന്നാണ് അഭിഷേക് അഗര്‍വാള്‍ എന്ന മൊബൈല്‍ കടയുടമയുടെ ഓഫര്‍. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് തക്കാളി വില വര്‍ധനയ്ക്ക് കാരണമെന്നാണ് നിഗമനം. അടുത്ത ദിവസങ്ങളില്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More