'ലിസ': ഒഡീഷയിലെ ആദ്യ AI അവതാരക

AI അവതാരകയെ അവതരിപ്പിച്ച് ഒഡീഷയിലെ സ്വകാര്യ വാർത്താ ചാനൽ. ഒഡീഷയുടെ പരമ്പരാഗത കൈത്തറി സാരി ധരിച്ച് നിൽക്കുന്ന വനിതയെ കണ്ടാൽ സ്ഥലത്തെ പ്രധാന വാർത്താ അവതാരകരിൽ ആരെങ്കിലും ആകുമെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. ഒടിവി നെറ്റ് വർക്ക് ആണ് എഐ വാർത്താ അവതാരകയെ അവതരിപ്പിച്ചത്. 

ലിസ എന്നാണ് എഐ അവതാരകയുടെ പേര്. നിരവധി ഭാഷകളിൽ സംസാരിക്കാമെങ്കിലും തൽക്കാലം ഒഡിയയിലും ഇംഗ്ലീഷിലും മാത്രം വാർത്ത വായിക്കുന്ന ലിസ ഒടിവിയുടെ ടെലിവിഷനിലേയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയും പ്രധാന ആങ്കറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒഡിയയിൽ ലിസയെ പരിശീലിപ്പിക്കുക എന്നത് വലിയൊരു ദൗത്യമായിരുന്നു. എന്നാല്‍ ആ ദൌത്യം വളരെ വിജയകരമായി പൂര്‍ത്തികരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഒടിവിയുടെ ഡിജിറ്റൽ ബിസിനസ് ഹെഡ് ലിറ്റിഷ മംഗത് പാണ്ഡ പറഞ്ഞു. ലിസയുടെ പേരിൽ സോഷ്യൽമീഡിയയിൽ അക്കൗണ്ടുകളും ചാനൽ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകൾ ലിസയുടെ പേരിലുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, ഏപ്രിലിൽ, കുവൈറ്റ് ന്യൂസ് അവരുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ജനറേറ്റഡ് ന്യൂസ് അവതാരകയായ 'ഫെദ'യെ അവതരിപ്പിച്ചിരുന്നു. കറുത്ത ജാക്കറ്റും വെളുത്ത ടി-ഷർട്ടും ധരിച്ച ഇളം നിറമുള്ള തല മറയ്ക്കാത്ത സ്ത്രീയെ എഐ റീഡറാക്കിയത് വലിയ വാര്‍ത്തയും ആയിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More