തിരുവനന്തപുരം: സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നേരത്തെ 18 ശതമാനം ആയിരുന്ന ജിഎസ്ടി നിരക്ക് 5 ശതമാനമായാണ് കുറയുക. ഡല്‍ഹിയില്‍ ചേര്‍ന്ന അമ്പതാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തിയറ്ററുകളിലെ ജിഎസ്ടി നിരക്ക് കുറയുന്നതോടെ പുറത്ത് റസ്റ്റോറന്റുകളില്‍ കൊടുക്കുന്ന അതേ ജിഎസ്ടി നല്കിയാല് മതിയാകും. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ജിഎസ്ടി കുറയ്ക്കാന്‍ തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂനലുകള്‍ സ്ഥാപിക്കാനും കൗണ്‍സില്‍ തീരുമാനിച്ചതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താനും തീരുമാനമായി. ഓണ്‍ലൈന്‍ ഗെയിമുകള്‍, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ആണ് ഏര്‍പ്പെടുത്തുക. ക്യാന്‍സറിനും മറ്റ് അപൂര്‍വ്വ രോഗങ്ങള്‍ക്കുമുളള മരുന്നുകളുടെ വില കുറയും. മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് 22 ശതമാനം സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടി രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.