ചാന്ദ്രയാന്‍ 3 വിക്ഷേപണം നാളെ; മിനിയേച്ചര്‍ പതിപ്പുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തില്‍

അമരാവതി: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. ഇന്ന് രാവിലെ ചാന്ദ്രയാന്‍ 3 പേടകത്തിന്റെ മിനിയേച്ചര്‍ മോഡലുമായാണ് ശാസ്ത്രജ്ഞര്‍ ആന്ധ്രപ്രദേശിലെ തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിലെത്തിയത്. ഐ എസ് ആര്‍ ഒ സയന്റിഫിക് സെക്രട്ടറി ശന്തനു ഭട്ട്വദേക്കറാണ് എട്ടംഗ സംഘത്തിന്റെ തിരുപ്പതി സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. ശാസ്ത്രജ്ഞരുടെ സംഘം പ്രാര്‍ത്ഥിക്കാനായി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 2.35-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചാന്ദ്രയാന്‍ 3 വിക്ഷേപണം നടത്തുക. 24 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് 1.05-ന് ആരംഭിച്ചു.

ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍എംവി 3 റോക്കറ്റിലാണ് ചാന്ദ്രയാന്‍ 3 കുതിച്ചുയരുക. 2019-ലെ ചാന്ദ്രയാന്‍ 2 ദൗത്യം പരാജയത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ദൗത്യത്തിന് ഐഎസ്ആര്‍ഒ തയാറെടുക്കുന്നത്. ചാന്ദ്രയാന്‍ 2 സോഫ്റ്റ്‌ലാന്‍ഡ് ചെയ്യാനുളള ശ്രമത്തിനിടെ അവസാന നിമിഷം ലാന്‍ഡറുമായുളള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ഈ തിരിച്ചടി പരിഹരിക്കാന്‍ കൂടുതല്‍ ഇന്ധനവും സുരക്ഷാക്രമീകരണങ്ങളും ചാന്ദ്രയാന്‍ 3-ല്‍ ഒരുക്കിയിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിക്ഷേപിച്ചുകഴിഞ്ഞ് നാല്‍പ്പതാം ദിവസമാണ് ചാന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം കൈവരിച്ചിട്ടുളളത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More