കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലീം ലീഗ് ക്ഷണിച്ചാല്‍ സിപിഎം പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതുകൊണ്ട് ലീഗിനോട് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് എംവി ഗോവിന്ദന്റെ പരാമര്‍ശം.
ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതുകൊണ്ടാണ് അതിനെ ഇഎംഎസ് എതിര്‍ത്തതെന്നും അതേകാരണം കൊണ്ടാണ് തങ്ങളും അതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍ കോഡ് മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപി എടുത്തിട്ട വിഷയമാണിതെന്നും എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലീഗിനെ ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഇല്ലെന്നും സിപിഐ നേതാക്കളും ഏക സിവിൽ കോഡിനെതിരായ സെമിനാറിന് എത്തുമെന്നും ഗോവിന്ദന് പറഞ്ഞു. ലീഗ് വരാത്തതിൽ പരാതിയില്ലെന്നും മുന്നണിയുടെ ഭാഗമായി നിൽക്കുമ്പോൾ ലീഗിന് അതേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.