വിദ്യാര്‍ത്ഥികള്‍ക്ക് രാത്രികാല പഠനകേന്ദ്രം, കര്‍ഷകര്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍- പദ്ധതികള്‍ പ്രഖ്യാപിച്ച് വിജയ്

ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്ന് നടന്‍ വിജയ്‌യുടെ പുതിയ നീക്കം. നിലവില്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വഴി കര്‍ഷകര്‍ക്ക് സൗജന്യമായി ആടുകളെയും പശുക്കളെയും നല്‍കാനാണ് പദ്ധതി. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഓരോ മണ്ഡലങ്ങളില്‍നിന്നും അര്‍ഹരായ കര്‍ഷകരെ കണ്ടെത്താന്‍ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ക്ക് വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ പനയൂരിലെ ഫാം ഹൗസില്‍വെച്ച് വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനുപിന്നാലെ തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാത്രികാല പഠനകേന്ദ്രങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കെ കാമരാജിന്റെ ജന്മവാര്‍ഷികമായ ജൂലൈ പതിനഞ്ചിന് പദ്ധതിക്ക് തുടക്കംകുറിക്കാനാണ് തീരുമാനം.

വിജയ് രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹം ശക്തമാക്കുന്ന നീക്കങ്ങളാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.  വിജയിയുടെ രാഷ്ട്രീയ പ്രവേശം അടുത്ത വർഷം ഉണ്ടാകുമെന്നും 2026 ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More