കെ വി തോമസ് കാണാന്‍ വന്നത് മുഖ്യമന്ത്രിയുടെ അറിവോടെ- ഇ ശ്രീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടെയാണ് കെ വി തോമസ് തന്നെ കാണാന്‍ വന്നതെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കുമെന്നും അക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. സെമി ഹൈസ്പീഡ് റെയില്‍വേയുമായി ബന്ധപ്പെട്ട നിര്‍ദേശം താന്‍ സര്‍ക്കാരിനുമുന്നില്‍ വെച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു ഇ ശ്രീധരന്‍ ഇക്കാര്യം പറഞ്ഞത്. 

'2015-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹൈസ്പീഡ് പാതയുടെ റിപ്പോര്‍ട്ട് ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. കെ റെയിലിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കെവി തോമസുമായി ഇക്കാര്യം സംസാരിച്ചിരുന്നു. കെ റെയിലിന് ബദല്‍ എന്ന നിലയ്ക്കാണ് സെമി ഹൈസ്പീഡ് റെയില്‍വേയുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയത്'- ഇ ശ്രീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വികസന കാര്യങ്ങളില്‍ അമിതമായി രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നാണ് കെ വി തോമസ് പറഞ്ഞത്. ഇ ശ്രീധരന്റെ രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിന്റെ കഴിവ് നിഷേധിക്കാനാവില്ലെന്നും കേരളത്തില്‍ എന്ത് പദ്ധതി കൊണ്ടുവന്നാലും എതിര്‍പ്പുണ്ടാവുക സ്വാഭാവികമാണെന്നും കെ വി തോമസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ നിലപാടുണ്ടെന്നും അതിനുളളില്‍ നിന്നുകൊണ്ട് ഏതെല്ലാം രീതിയിലുളള സഹകരണം വേണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More