കെ റെയിലിനില്ല; സഹകരണം ഹൈസ്പീഡ് റെയില്‍ പാതക്ക് മാത്രം- ഇ ശ്രീധരന്‍

കൊച്ചി: കെ റെയിലുമായി തനിക്ക് സഹകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഹൈസ്പീഡ് റെയില്‍ പാത എന്ന പദ്ധതിയുമായി സഹകരിക്കാന്‍ തയാറാണെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സംസ്ഥാനത്തിന് അതിവേഗ റെയില്‍ പാത ആവശ്യമാണ്. കെ റെയിലിന് എംബാര്‍ക്ക്മെന്‍റിനും സോയില്‍ സ്റ്റ്ബിലൈസേഷനും കൂടുതല്‍ തുക മുടക്കേണ്ടി വരും. കൂടുതല്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ തുരങ്കപാതയും ആകാശപാതയും കൂടുതലുള്ള ഹൈസ്പീഡ് റെയിലിന് അത്രയും സ്ഥലം ഏറ്റെടുക്കേണ്ടിവരില്ല." ഇ ശ്രീധരന്‍ പറഞ്ഞു.   

ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 420 കിലോമീറ്റര്‍ ദൂരമുള്ള പാതയ്ക്ക് കിലോമീറ്ററിന് ഏകദേശം 200 കോടി രൂപവരെ മാത്രമേ നിര്‍മ്മാണ ചെലവ് കണക്കാക്കുന്നുള്ളൂ. പണിപൂര്‍ത്തീകരിക്കുമ്പോള്‍ ആകെ വരുന്ന ചിലവ് എണ്‍പത്തി നാലായിരം കോടി രൂപയായിരിക്കും. പദ്ധതി നിര്‍വ്വഹണം നടത്താന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെയോ ഇന്ത്യന്‍ റെയില്‍വേയെയോ ഏല്‍പ്പിക്കാന്‍ കഴിയും. 51- 49% അനുപാതത്തില്‍ ചിലവ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കുമ്പോള്‍ പകുതി തുക മാത്രമേ കേരളത്തിനു കണ്ടത്തേണ്ടതുള്ളൂവെന്നും മേട്രോമാന്‍ പറഞ്ഞു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'2015-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഹൈസ്പീഡ് പാതയുടെ റിപ്പോര്‍ട്ട് ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. കെ റെയിലിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസുമായി ഇക്കാര്യം സംസാരിച്ചിരുന്നു. കെ റെയിലിന് ബദല്‍ എന്ന നിലയ്ക്കാണ് സെമി ഹൈസ്പീഡ് റെയില്‍വേയുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയതെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More