'ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്താന്‍ ശ്രമിച്ചു';സിപിഎമ്മിന്റെ കുതന്ത്രത്തില്‍ വീഴില്ല- ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ഏക സിവില്‍ കോഡിനെ മുന്‍നിര്‍ത്തി മുസ്ലീം ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് സിപിഎം ശ്രമിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തി, ലീഗിനെ ഇടതുകോട്ടയിലെത്തിച്ച് അധികാരത്തുടര്‍ച്ച ഉറപ്പുവരുത്തുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യമെന്നും ആ കുതന്ത്രത്തില്‍ തങ്ങള്‍ വീഴില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'രണ്ടാം കക്ഷിയെന്ന നിലയില്‍ ലീഗ് യുഡിഎഫില്‍ സജീവമാണ്. യുഡിഎഫിനെ ദുര്‍ബലമാക്കിയാല്‍ വീണ്ടും അധികാരം ലഭിക്കുക എളുപ്പമാകും. ആ ഇരയില്‍ ഞങ്ങള്‍ വീഴില്ല. കാരണം ഇനിയും തുടര്‍ഭരണമുണ്ടായാല്‍ നാശമാണ് സംഭവിക്കുക. മുസ്ലീം ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തി, ഒരു പക്ഷത്തുമില്ലെന്ന നിലയ്ക്ക് ആക്കിയാല്‍ അതില്‍ കിട്ടുന്ന വോട്ടിന്റെ ഷെയറില്‍ തിരിച്ചുവരാന്‍ പറ്റുമെന്ന കുതന്ത്രമാണ് അവരുടേത്. ഇക്കാര്യം ലീഗിന് കൃത്യമായി അറിയാം'- ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സ്വീകരിച്ചത് ഭിന്നിപ്പിക്കല്‍ നയമാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സിപിഎം സെമിനാറില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ലീഗിനെ മാത്രം ക്ഷണിച്ചത് സ്പര്‍ദ്ധയുണ്ടാക്കാനാണെന്നും ദേശീയ തലത്തില്‍ ചര്‍ച്ച വരണമെങ്കില്‍ കോണ്‍ഗ്രസിനെ കണക്കിലെടുക്കണമെന്നും ഇ ടി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More