മഅ്ദനിക്ക് ആശ്വാസം; കേരളത്തില്‍ തുടരാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജാമ്യകാലയളവില്‍ കൊല്ലത്തെ വീട്ടില്‍ താമസിക്കാനാണ് കോടതി അനുമതി നല്‍കിയത്. 15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ചികിത്സയ്ക്കായി ജില്ല വിട്ടുപോകാന്‍ കൊല്ലം എസ്പിയുടെ അനുമതി വാങ്ങണമെന്നും കോടതി വിധിയില്‍ പറയുന്നു. കേരളത്തിലേക്ക് മടങ്ങാന്‍ മഅ്ദനിക്ക് കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മഅ്ദനി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

സുപ്രീംകോടതി കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ സാധിച്ചില്ല. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിന്‍ വര്‍ധിച്ചുനില്‍ക്കുന്നതിനാല്‍ വൃക്ക മാറ്റിവയ്ക്കലുള്‍പ്പെടെ വേണ്ടിവരും. നിലവില്‍ കൊച്ചിയിലെ ആശുപത്രിയിലാണ് ചികിത്സ. ഇത്രയധികം രോഗബാധിതനായ ഒരാള്‍ക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്തരുതെന്നാണ് മഅ്ദനി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ മൂന്നുമാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ സുരക്ഷയ്ക്കായി അമ്പതുലക്ഷത്തിലധികം രൂപയാണ് ആവശ്യപ്പെട്ടത്. ഇതോടെ മഅ്ദനി യാത്ര വേണ്ടെന്നുവച്ചു. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചതോടെ ജൂണ്‍ 26-നാണ് മഅ്ദനി കേരളത്തിലെത്തിയത്. പിതാവിനൊപ്പം താമസിക്കാനും മാതാവിന്റെ ഖബറിടം സന്ദര്‍ശിക്കാനുമാണ് ആഗ്രഹമെന്ന് മഅ്ദനി പറഞ്ഞിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മഅ്ദനിക്ക് അന്‍വാര്‍ശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായിരുന്നില്ല. ജാമ്യവ്യവസ്ഥ പാലിക്കേണ്ടതിനാല്‍ അദ്ദേഹം ജൂലൈ ഏഴിന് തിരികെ ബംഗളുരുവിലേക്ക് മടങ്ങുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More