ഡിഎംകെ മന്ത്രി കെ പൊന്‍മുടിയുടെയും മകന്റെയും വസതികളില്‍ ഇഡി റെയ്ഡ്

ചെന്നൈ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്‍മുടിയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മന്ത്രിയുടെ വില്ലുപുരത്തുളള വീട്ടില്‍ രാവിലെ ഏഴ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ മകനും എംപിയുമായ ഗൗതം സിഗാമണിയുടെ ചെന്നൈയിലെ വസതിയിലും ഇഡി റെയ്ഡ് നടത്തി. പൊന്‍മുടി 2007-11 കാലത്ത് സംസ്ഥാന ഖനന മന്ത്രിയായിരിക്കെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി അന്വേഷണം. ക്വാറി ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് ഖജനാവിന് 28 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പൊന്‍മുടിക്കെതിരായ ആരോപണം. 

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മാസങ്ങള്‍ക്കുളളിലാണ് വീണ്ടും ഒരു ഡിഎംകെ മന്ത്രിയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തുന്നത്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് വൈദ്യുതി- എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ ബംഗളുരുവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തില്‍ പങ്കെടുക്കാനിരിക്കെയാണ് മന്ത്രിയുടെ വസതികളില്‍ റെയ്ഡ് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇഡി നടപടി രാഷ്ട്രീയ പകപോക്കലാണ് എന്ന് ഡിഎംകെ പ്രതികരിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More