2024- ലെ തെരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ കക്ഷികളുടെ സഖ്യം ശക്തിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ.സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് ഖാര്‍ഗെ ഇക്കാര്യം വ്യക്തമാക്കിയത്.
ആഘോഷങ്ങളിൽ കൂടുതല്‍ പണം ചെലവാക്കരുതെന്നും പ്രവര്‍ത്തകര്‍രോട് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കട്ടൗട്ടുകളും, ഫ്ലക്സുകളും സ്ഥാപിച്ചുകൊണ്ടുള്ള ആഘോഷങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 1- നാണ് എം കെ സ്റ്റാലിന്‍റെ ജന്മദിനം.
കുടിവെളളം, ശുചിത്വം, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, ഗ്രാമ നഗര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ പോഷകാഹാരം സേവനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരിശോധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്
ഉദയനിധിയെ സ്വീകരിക്കാനായി പ്രവര്‍ത്തകര്‍ വരിയായി അദ്ദേഹത്തിനടുത്തേക്ക് വരികയായിരുന്നു. അതിനിടെ പ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്റെ കൈ പിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ ശ്രമിച്ചു.
ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ തകര്‍ക്കാനുളള ഉപകരണമായി കേന്ദ്രം ഗവര്‍ണര്‍മാരെ ഉപയോഗിക്കുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെച്ച് സര്‍ക്കാരിന്‌റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് ഗവര്‍ണര്‍മാര്‍ ചെയ്യുന്നത്.
സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പ്രത്യേകം പുനഃപരിശോധന ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെന്നൈയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.
കേരളാ ഗവര്‍ണറുടേതിന് സമാനമായ മനോഭാവമാണ് തമിഴ്‌നാട്ടിലെ ഗവര്‍ണറുടേതെന്നും തമിഴ്‌നാട്ടിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ഉടലെടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ പറഞ്ഞു
തമിഴ്നാട് നിയമസഭയില്‍ പാസാക്കിയ പ്രമേയം പാസാക്കിയ പ്രമേയം ചര്‍ച്ചചെയ്യാനും വിശദീകരിക്കാനുമാണ് യോഗങ്ങള്‍ വിളിച്ചു സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒക്‌ടോബർ 13 ന് ഭരണകക്ഷിയായ ഡിഎംകെയുടെ യുവജന-വിദ്യാർത്ഥി വിഭാഗം തമിഴ്‌നാട്ടിൽ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 18-നാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയത്.
നടന്ന തെരഞ്ഞെടുപ്പിനെ പരിഹസിച്ച രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി എം കെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് എല്ലാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും കെ രാധാകൃഷ്ണനെ ഒഴിവാക്കാന്‍ തീരുമാനമായത്.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുതെന്നാണ് എം കെ സ്റ്റാലിന്‍ പറഞ്ഞത്. '
കേന്ദ്രസര്‍ക്കാരിന്റെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന സിജിഎല്‍ പരീക്ഷകളില്‍ ഇംഗ്ലീഷും ഹിന്ദിയും മാത്രമേ ഉപയോഗിക്കാനാവൂ എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു
തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. എല്ലാ മതങ്ങളിൽപ്പെട്ടവരുടെയും മതമില്ലാത്തവരുടെയും സർക്കാറാണ് അധികാരത്തിലുള്ളത്. അതോർമ്മ വേണം' എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സ്ഥലം വിട്ടത്.
മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികളല്ല. അവര്‍ മതത്തെ ഉപയോഗിച്ച് തങ്ങളുടെ വ്യക്തിപരമായ അവശ്യങ്ങള്‍ നിറവേറ്റാന്‍ നോക്കുകയാണ്. നുണ പറയുകയും വിലകുറഞ്ഞ പബ്ലിസിറ്റി തേടുകയും ചെയ്യുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. നിങ്ങളും കാര്യമാക്കേണ്ടതില്ല, മറിച്ച് വികസനത്തിലേക്ക് നീങ്ങുക
കൂടുതല്‍ കാര്യക്ഷമമായി പരിശീലനം നല്‍കുന്ന ഉയര്‍ന്ന സ്വകാര്യ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി മത്സരിക്കാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സാധിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ബില്ല് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവതരിപ്പിച്ചത്
സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരസന്‍ ആണ് തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരുതുറൈപൂണ്ടി - മാരിമുത്തു, താളി - ടി. രാമചന്ദ്രന്‍, ഭാവാനിസാഗര്‍- പി.എല്‍. സുന്ദരം, തിരിപ്പൂര്‍ നോര്‍ത്ത് - രവി ഏലിയാസ് എം സുബ്രമണൃന്‍, വാല്‍പാറൈ - എം അറുമുഖന്‍, ശിവഗംഗ - എസ് ഗുണശേഖരന്‍ എന്നിവരാണ് സിപിഐ സ്ഥാനാര്‍ഥികള്‍.
കോണ്‍ഗ്രസ് - ഡിഎംകെ സഖ്യത്തില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ഡിഎംകെ 13 സീറ്റിലുമാണ് മത്സരിക്കുക.
ഡി.എം.കെ വാഗ്ദാനം ചെയ്യുന്ന സീറ്റുകളുടെ എണ്ണം വളരെ അപമാനകരമാണെന്നും അത് സ്വീകരിച്ചാല്‍ തമിഴ്നാട്ടിലെ പാര്‍ട്ടിയെ നശിപ്പിക്കുമെന്നും അഴഗിരി പറഞ്ഞിരുന്നു.