ചെന്നൈ: സനാതന ധര്‍മ്മം ഡെങ്കിപ്പനിയും മലേറിയയും പോലെ തുടച്ചുനീക്കപ്പെടേണ്ട ഒന്നാണെന്ന് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്. അതിനെ എതിര്‍ത്താല്‍ മാത്രം പോരെന്നും തുടച്ചുനീക്കണമെന്നും ഉദയനിധി പറഞ്ഞു. ചെന്നൈയില്‍ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സനാതന ധര്‍മ്മത്തെ എതിര്‍ക്കുക എന്നതിനുപകരം സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുക എന്നാണ് നിങ്ങള്‍ പരിപാടിക്ക് നല്കിയ പേര്. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു. ചില കാര്യങ്ങളെ നമുക്ക് എതിര്‍ക്കാനാവില്ല, അതിനെ ഉന്മൂലനം ചെയ്യുക തന്നെ വേണം. കൊതുക്, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെ ഒന്നും നാം എതിര്‍ക്കരുത്, അതിനെ ഇല്ലാതാക്കണം. അതുപോലെയാണ് സനാതന ധര്‍മ്മവും. സനാതനത്തെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതനം എന്ന പേര് സംസ്കൃതത്തില്‍ നിന്ന് വന്നതാണ്. അത് സമത്വത്തിനും സമൂഹനീതിക്കും എതിരാണ്. സനാതനം എന്ന വാക്കിനര്‍ത്ഥം സ്ഥിരമായത് എന്നാണ്. അതായത് അതില്‍ മാറ്റം വരുത്താനാവില്ല, ആര്‍ക്കും അതിനെ ചോദ്യംചെയ്യാനാവില്ല'-ഉദയനിധി സ്റ്റാലിന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ഉദയനിധിയുടേത് വംശഹത്യക്കുളള ആഹ്വാനമാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു. സനാതത ധര്‍മ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിച്ച് ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞതിലൂടെ രാജ്യത്തെ 80 ശതമാനം ജനങ്ങളെ ഇല്ലാതാക്കണമെന്നാണ് ഉദയനിധി ആവശ്യപ്പെട്ടിരിക്കുന്നതെന്നും അമിത് മാളവ്യ പറഞ്ഞു.