ഒന്ന് കളളൻ, മറ്റൊന്ന് കൊളളക്കാരൻ; എഐഎഡിഎംകെയ്ക്കും ബിജെപിക്കുമെതിരെ ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ബിജെപിയുമായുളള സഖ്യം ഉപേക്ഷിച്ചെന്ന് എഐഎഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുപിന്നാലെ ഇരുപാര്‍ട്ടികള്‍ക്കുമെതിരെ പരിഹാസവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഒരാള്‍ കളളനും മറ്റൊരാള്‍ കൊളളക്കാരനുമായതിനാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ വീണ്ടും സഖ്യമുണ്ടാക്കിയേക്കാമെന്നാണ് ഉദയനിധിയുടെ പരിഹാസം. എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടാലും ഇല്ലെങ്കിലും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണഗിരി ജില്ലയില്‍ ഡിഎംകെ യൂത്ത് വിങിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'എഐഎഡിഎംകെ- ബിജെപി സഖ്യം അവസാനിപ്പിച്ചതായി കെപി മുനുസാമി പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് (എഐഎഡിഎംകെയ്ക്ക്) ബിജെപിയുമായി സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ഞങ്ങളാണ് വിജയിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് ജനങ്ങളെ വഞ്ചിക്കാനാന്‍ കഴിയില്ല. നിങ്ങളുടെ പ്രവര്‍ത്തകര്‍ പോലും ഇത് വിശ്വസിക്കില്ല. നിങ്ങളുടെ മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ഇഡി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എഐഎഡിഎംകെയും ബിജെപിയും കലഹിക്കുന്നതായി അഭിനയിക്കും. എന്നിട്ട് തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും ഒന്നിക്കും. കാരണം ഒരാള്‍ കളളനും മറ്റൊരാള്‍ കൊളളക്കാരനുമാണ്'- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെയും എംപിമാരുടെയും ജില്ലാ അധ്യക്ഷന്മാരുടെയും യോഗത്തിലാണ് സഖ്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുന്ന പ്രമേയം എതിരില്ലാതെ പാസാക്കി. എഐഎഡിഎംകെയുടെ അണ്ണാമലെ, ജയലളിത, അണ്ണാ ദുരെ തുടങ്ങിയ നേതാക്കള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളാണ് ബിജെപിയുമായുളള സഖ്യം ഉപേക്ഷിക്കാന്‍ അണ്ണാ ഡിഎംകെയെ പ്രേരിപ്പിച്ചത്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More