മുംബൈ: എഐഎഡിഎംകെയെ ഇന്ത്യാ മുന്നണിയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിയാലോചന നടത്തിയതിനുശേഷം മാത്രമേ കൈക്കൊളളുകയുളളുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ബിജെപിയുമായുളള ബന്ധം അവസാനിപ്പിച്ച് എന്‍ഡിഎ മുന്നണി വിടുന്നതായി കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ എഐഎഡിഎംകെയെ ഇന്ത്യാ മുന്നണിയുടെ ഭാഗമാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ശരത് പവാറിന്റെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഡിഎംകെ ഇന്ത്യാ മുന്നണിയിലെ അംഗമാണ്. അതിനാല്‍ ഡിഎംകെയുമായോ അതിന്റെ നേതാവ് എംകെ സ്റ്റാലിനുമായോ കൂടിയാലോചന നടത്താതെ ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കില്ല'-ശരത് പവാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് എഐഎഡിഎംകെ എന്‍ഡിഎ മുന്നണി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അണ്ണാ ദുരെയും ജയലളിതയുമുള്പ്പെടെയുളള എഐഎഡിഎംകെയുടെ നേതാക്കളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലെ അധിക്ഷേപിച്ചതാണ് മുന്നണി വിടാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.