ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ത്യാ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. തമിഴ്നാട്ടില്‍ 9 സീറ്റുകളിലും പുതുച്ചേരിയില്‍ ഒരു സീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുക. 2019-ലും സമാനമായ രീതിയിലായിരുന്നു ഡിഎംകെ- കോണ്‍ഗ്രസ് സീറ്റ് ധാരണ. 10-ല്‍ 9 സീറ്റുകളില്‍ അന്ന് കോണ്‍ഗ്രസ് വിജയിച്ചിരുന്നു. തമിഴ്നാട്ടില്‍ ആകെ 39 ലോക്സഭാ സീറ്റുകളാണുളളത്. ഡിഎംകെ 21 സീറ്റുകളില്‍ മത്സരിക്കും. സിപിഎം, സിപി ഐ, വി സി കെ എന്നീ പാര്‍ട്ടികള്‍ രണ്ട് സീറ്റുകളില്‍ വീതവും എംഡിഎംകെ, മുസ്ലീം ലീഗ്, കെ എം ഡി കെ എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റുകളിലും മത്സരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും മുന്നണിയോടൊപ്പം ചേര്‍ന്നിട്ടുണ്ട്. അവര്‍ക്ക് ലോക്സഭാ സീറ്റ് നല്‍കിയിട്ടില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് നല്കാന് ഡിഎംകെയില്‍ ധാരണയായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കമല്ഹാസന് അറിയിച്ചിരുന്നു. താന്‍ രാജ്യത്തിന്റെ ക്ഷേമത്തിനായാണ് ഡിഎംകെയോടൊപ്പം സഖ്യത്തില്‍ ചേര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനത്തിനും വേണ്ടിയല്ല തീരുമാനമെന്നും ഇന്ത്യാ സഖ്യത്തിന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും കമല്ഹാസന് വ്യക്തമാക്കി.