എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ നേതാവ് എം. കെ. സ്റ്റാലിന്റെ മകളുടെ വീട്ടിലും മരുമകന്‍ ശബരീശന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ ചെന്നൈയ്ക്ക് സമീപം നീലാങ്കരയിലെ വീട്ടില്‍ നിന്നാണ് റെയ്ഡ് ആരംഭിച്ചത്. പിന്നീട് ശബരീശനുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ നാല് ദിവസം മാത്രമുളളപ്പോഴാണ് റെയ്ഡ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം സമാഹരിക്കുന്നതും വിതരണം ചെയ്യുന്നതുമായ വിഷയങ്ങളില്‍ ശബരീശന് പങ്കുണ്ടെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

കേന്ദ്രമന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ സമ്പത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടന്ന റാലിയില്‍ സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചതിനുപിന്നാലെയാണ് റെയ്ഡ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡിഎംകെക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ നടത്താനാണ് നേതാക്കളുടെ വീടുകളിലെ റെയ്ഡ് എന്ന് ഡിഎംകെ നേതാക്കള്‍ പ്രതികരിച്ചു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 12 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More