ഡിഎംകെ പൗരത്വഭേദഗതി നിയമത്തിനെതിരെ പോരാടുന്നത് തുടരും- എംകെ സ്റ്റാലിന്‍

ചെന്നൈ: വിവാദമായ പൗരത്വഭേദഗതി നിയമത്തിനെതിരെയുളള പോരാട്ടം തുടരുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. പൗരത്വഭേദഗതി നിയമം റദ്ദാക്കാനും ഇന്ത്യയിലെ അഭായാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കാനും കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ, സിഎഎ നിയമങ്ങള്‍ക്കെതിരാണ്, നിയമങ്ങള്‍ക്കെതിരായി നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പ്രകടനപത്രികയില്‍ പറയുന്നുണ്ട്.

ഡിഎംകെ അധികാരത്തിലെത്തിയാല്‍ പൗരത്വനിയമങ്ങള്‍ക്കെതിരെ ഒരു പ്രമേയം പാസാക്കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ എന്നും ശബ്ദമുയര്‍ത്തുമെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. കര്‍ഷകവിരുദ്ധമായ ചെന്നൈ-സേലം എക്‌സ്പ്രസ് വേയും കട്ടുപ്പളളി തുറമുഖപദ്ധതിയും നടപ്പിലാക്കില്ലെന്നും ഡിഎംകെ പ്രകടനപത്രികയില്‍ പറയുന്നു. ഏപ്രില്‍ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം ഡിഎംകെ 170 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിരുന്നു. കൊളത്തൂര്‍ മണ്ഡലത്തില്‍ നിന്നാണ് എംകെ സ്റ്റാലിന്‍ മത്സരിക്കുക.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 9 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 11 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 12 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 13 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More