മതവികാരം വ്രണപ്പെടുത്തി; തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് നടനും സംഘട്ടന സംവിധായകനുമായ കനല്‍ കണ്ണന്‍ അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ നാഗര്‍കോവിലില്‍വെച്ച് സൈബര്‍ ക്രൈം പൊലീസാണ് കണ്ണനെ അറസ്റ്റ് ചെയ്തത്. ക്രിസ്തീയ വിശ്വാസത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന്റെ പേരിലാണ് അറസ്റ്റ്. കനല്‍ കണ്ണന്റെ ട്വീറ്റ് ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന കന്യാകുമാരിയിലെ ഡിഎംകെ നേതാവ് ഓസ്റ്റിന്‍ ബെന്നറ്റിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒരു പാസ്റ്റര്‍ യുവതിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് കനല്‍ കണ്ണന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇയാള്‍ തമിഴ്‌നാട് ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗം പ്രസിഡന്റുകൂടിയാണ്.

ജൂണ്‍ പതിനെട്ടിനാണ് കനല്‍ കണ്ണന്‍ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'ഇതാണ് വൈദേശിക സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. മതം മാറിയ ഹിന്ദുക്കളേ ചിന്തിക്കൂ, മാനസാന്തരപ്പെടൂ' -എന്നായിരുന്നു ഇയാള്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. തുടര്‍ന്നാണ് ഡിഎംകെ നേതാവ് കനല്‍ കണ്ണനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഇതാദ്യമായല്ല കനല്‍ കണ്ണന്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. 2022-ല്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തതിന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീരംഗത്തെ രംഗനാഥ ക്ഷേത്രത്തിനു പുറത്തുളള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് കണ്ണന്‍ ആഹ്വാനം ചെയ്തത്. ലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികള്‍ ക്ഷേത്രദര്‍ശനത്തിനായി എത്തുമ്പോള്‍ അതിന് എതിര്‍വശത്ത് ദൈവമില്ലെന്ന് പറഞ്ഞയാളുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നാണ് കനല്‍ കണ്ണന്‍ അന്ന് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More