സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടനും ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍. കഴിഞ്ഞ ദിവസം എഐഎഡിഎംകെ നേതാവ് വികെ ശശികലയെക്കുറിച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സ്ത്രീവിരുദ്ധമായ ഒന്നുംതന്നെ താന്‍ സംസാരിച്ചിട്ടില്ല, തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീകള്‍ക്ക് തന്റെ പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നു.

തന്റെ മുത്തശ്ശന്‍ കരുണാനിധിയോ പിതാവ് സ്റ്റാലിനോ തന്നെ അങ്ങനെയല്ല വളര്‍ത്തിയതെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെ ലീഗല്‍ വിങ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശികലയുടെ സഹോദരപുത്രന്‍ ജയാനന്ദ് ദിവാകരന്‍  ഉദയനിധി സ്റ്റാലിന്‍  സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ലീഗല്‍ നോട്ടീസയച്ചതിനു പിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എടപ്പാടി കെ പളനിസ്വാമി ശവത്തെപോലെ ശശികലയുടെ കാല്‍ക്കല്‍ വീണാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായത്, ശശികല ജയിലില്‍ നിന്ന് വന്നാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനും പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങും എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. തമിഴ്‌നാട്ടില്‍ 2021 മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് ഉദയനിധി സ്റ്റാലിന്‍ തിരികൊളുത്തിയത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 13 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More