മസ്ജിദ് പൊളിച്ച് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് ചോദ്യം ചെയ്യുന്നത്, രാമക്ഷേത്രത്തിന് എതിരല്ല- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഡിഎംകെ ഒരു മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. അയോധ്യയില്‍ രാമക്ഷേത്രം വരുന്നതില്‍ ഡിഎംകെയ്ക്ക് എതിര്‍പ്പില്ലെന്നും അവിടെ ഉണ്ടായിരുന്ന മസ്ജിദ് തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിച്ചതിനെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഉദയനിധിയുടെ മറുപടി. 

'അയോധ്യയില്‍ രാമക്ഷേത്രം വരുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ അവിടെയുണ്ടായിരുന്ന പളളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനെ അംഗീകരിക്കാനാവില്ല.'- ഉദയനിധി പറഞ്ഞു. വിശ്വാസത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴയ്ക്കരുതെന്ന മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ഉദയനിധിയുടെ പ്രതികരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ എ ഐ എ ഡി എം കെ പങ്കെടുക്കുന്നില്ലെന്ന വാര്‍ത്തയോടും അദ്ദേഹം പ്രതികരിച്ചു. എ ഐ എ ഡി എം കെയ്ക്ക് അവരുടേതായ നിലപാടുണ്ടാകുമെന്നും അയോധ്യയിലേക്ക് കര്‍സേവകരെ അയച്ചവരാണ് അവരെന്നും ഉദയനിധി പരിഹസിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More