കസേര കൊണ്ടുവരാന്‍ വൈകിയതിന് പ്രവര്‍ത്തകർക്കുനേരെ കല്ലെറിഞ്ഞ് മന്ത്രി

ചെന്നൈ: കസേര കൊണ്ടുവരാന്‍ വൈകിയതിന് പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞ് മന്ത്രി. ഡിഎംകെ നേതാവും തമിഴ്‌നാട് ക്ഷീരവികസന മന്ത്രിയുമായ എസ് എം നാസറാണ് തനിക്ക് ഇരിക്കാനുളള കസേര കൊണ്ടുവരാന്‍ വൈകിയതിന് പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞത്. മന്ത്രി കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പത്ത് സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ മന്ത്രി നിലത്തുനിന്ന് കല്ലെടുത്ത് പ്രവര്‍ത്തകര്‍ക്കുനേരേ എറിയുന്നതും ആക്രോശിക്കുന്നതും കാണാം. മന്ത്രിക്കുപിന്നില്‍ നില്‍ക്കുന്നയാളുകള്‍ ചിരിക്കുന്നുമുണ്ട്. 

തിരുവളളൂര്‍ ജില്ലയിലായിരുന്നു സംഭവം.  മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കാനിരിക്കുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പരിശോധിക്കുകയായിരുന്നു മന്ത്രി. അതിനിടെ തനിക്ക് ഇരിക്കാന്‍ കസേര വേണമെന്ന് മന്ത്രി പറഞ്ഞു. പ്രവര്‍ത്തകര്‍ കസേര കൊണ്ടുവരാന്‍ വൈകിയതോടെയാണ് മന്ത്രി പ്രകോപിതനായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. മന്ത്രി പൊതുജനത്തെ അടിമകളെപ്പോലെയാണ് കാണുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ല മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നുമാണ് വിമർശനം.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 10 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More