രജനി മക്കള്‍ മന്‍ട്രം ഭാരവാഹികള്‍ ഡിഎംകെയിലേക്ക്; കുഴപ്പമില്ലെന്ന് രജനീകാന്ത്

ചെന്നൈ: രജനി മക്കള്‍ മന്‍ട്രം അംഗങ്ങള്‍ക്ക് ഇനിമുതല്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകാനുളള സ്വാതന്ത്ര്യമുണ്ടെന്ന് രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം ജില്ലാ മേധാവികള്‍ ഡിഎംകെയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് പ്രസ്താവന.  രാഷ്ട്രീയപ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രമുളളപ്പോഴാണ് താന്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയായിരുന്നു തീരുമാനം. അണ്ണാത്തെ ചിത്രീകരണവും അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്.

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ലെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് നൂറുകണക്കിന് ആരാധകരാണ് ചെന്നൈ വളളുവര്‍ കോട്ടത്തിലുളള വസതിക്കുമുന്നില്‍ തടിച്ചുകൂടിയത്. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ പ്രചാരണങ്ങള്‍ക്കായി ദിവസവും ആയിരക്കണക്കിന് ആളുകളെ കാണേണ്ടിവരും, കര്‍ശനനിയന്ത്രണങ്ങളോടുകൂടി സിനിമാചിത്രീകരണം നടത്തുന്നതിനിടയില്‍ പോലും സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രോഗത്തിന് വാക്‌സില്‍ കണ്ടുപിടിച്ചാലും തനിക്ക് അസുഖം ബാധിച്ചാല്‍ ഈ രാഷ്ട്രീയ യാത്രയില്‍ തന്നോടൊപ്പമുളളവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാവും അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നല്‍കിയ വാഗ്ദാനം പാലിക്കാനാവാത്തതില്‍ അദ്ദേഹം ആരാധകരോട് മാപ്പുചോദിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 8 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 10 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 11 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More