സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നുവെന്ന് സുധാകരന്‍; ജനങ്ങളുടെ സ്വന്തം നേതാവെന്ന് സതീശന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനവുമായി നേതാക്കള്‍. സ്‌നേഹംകൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നുവെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ സ്‌നേഹംകൊണ്ട് ജനഹൃദയങ്ങളില്‍ ഇടംനേടിയ പൊതുപ്രവര്‍ത്തകനെയാണ് കോണ്‍ഗ്രസിനും കേരളത്തിനും നഷ്ടമായതെന്നും ഉമ്മന്‍ചാണ്ടി തനിക്ക് ജേഷ്ഠസഹോദരനെപ്പോലെയായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. 

ലോകത്തിന്റെ ഏത് കോണിലുമുളള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന പേരെന്നും അദ്ദേഹം പോകാത്ത സ്ഥലവും കാണാത്ത ജനങ്ങളുമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്നും കയറിപ്പോകാനുളള ഏണിപ്പടിയായി അദ്ദേഹം ഒരിക്കലും ജനങ്ങളെ കണ്ടിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കാത്ത ഉമ്മന്‍ചാണ്ടി അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് സ്വന്തമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടിയെപ്പോലെ മറ്റൊരാളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്‌നേഹസമ്പന്നനും നിഷ്‌കളങ്കനുമായ വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏത് സ്ഥാനത്തിരുന്നാലും താന്‍ വലിയവനാണെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും ജനശബ്ദം കേള്‍ക്കാനായി ഒരു ചെവി എപ്പോഴും മാറ്റിവയ്ക്കുമായിരുന്ന നേതാവാണ് അദ്ദേഹമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയാളിയുടെ ജീവിതയാനത്തെ ഇത്രമേല്‍ സുരക്ഷിതമായി മുന്നോട്ടു നയിച്ച മറ്റൊരു മുഖ്യമന്ത്രിയെ നമുക്ക് ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പ്രതീക്ഷകളുടെ നേതാവായിരുന്നെന്നുമാണ് പാണക്കാണ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. തന്റെ നാടിനും ജനതയ്ക്കുംവേണ്ടി പ്രതീക്ഷാനിര്‍ഭരമായി ആയിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പും. അതിവേഗം ബഹുദൂരം എന്നത് ഒരു മുദ്രാവാക്യം മാത്രമായിരുന്നില്ല, അതുതന്നെയായിരുന്നു ആ ജീവിതത്തിന്റെ സന്ദേശവും. മറക്കാനാവാത്ത ഓര്‍മ്മയാണ് അദ്ദേഹം. മഹാനായ നേതാവിന് വിട എന്നും സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More