ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം; കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും സോണിയാ ഗാന്ധിയും

ബംഗളുരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. ബംഗളുരു ഇന്ദിരാ നഗറിലെ മന്ത്രി ടി ജോണിന്റെ വസതിയിലെത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. നേതാക്കളെ കണ്ട് വിതുമ്പിയ ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ജനങ്ങളോടുളള സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും പേരില്‍ ഉമ്മന്‍ചാണ്ടി എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുളള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിലും മായാത്ത മുദ്ര പതിപ്പിച്ചെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ആത്മാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും തികച്ചും ജനകീയനായ നേതാവായിരുന്നു അദ്ദേഹമെന്നും രാഹുല്‍ അനുസ്മരിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു ഉമ്മന്‍ചാണ്ടിയെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ജനസേവനത്തിനായി സ്വന്തം ജീവിതം സമര്‍പ്പിക്കുകയും മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത എളിമയും അര്‍പ്പണബോധവുമുളള നേതാവിനെയാണ് നമുക്ക് നഷ്ടമായത്. ഞങ്ങള്‍ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ടിച്ച കാലത്തും പിന്നീട് ഞാന്‍ ഡല്‍ഹിയിലേക്ക് മാറിയതിനുശേഷവുമുളള ആശയവിനിമയങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു'- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിക്കൊപ്പമുളള ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 13 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 3 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More