ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം

നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഡി വൈ എഫ് ഐ നേതാവ് ചിന്താ ജെറോം. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല, അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചിന്താ ജെറോം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിന്താ ജെറോം ഇക്കാര്യം പറഞ്ഞത്. ഏത് നടനൊപ്പം അഭിനയിക്കാനാണ് താല്‍പ്പര്യം എന്ന ചോദ്യത്തിനായിരുന്നു ചിന്തയുടെ മറുപടി.

'എനിക്ക് ദുല്‍ഖറിന്റെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹം. മമ്മൂക്കയെ അറിയാം. പക്ഷെ ദുല്‍ഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുല്‍ഖറിന്റെ നായിക ആവണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ സിനിമയില്‍ കൂടെ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ന്‍ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ സുഹൃത്താണല്ലോ ദുല്‍ഖര്‍. ആ വഴിക്ക് കാര്യം എളുപ്പമാണ്' -ചിന്താ ജെറോം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഞ്ജു വാര്യര്‍, ശോഭന. റിമ കല്ലിങ്കല്‍, പാര്‍വ്വതി തിരുവോത്ത്, നിഖില വിമല്‍ എന്നീ നായികമാരെയാണ് തനിക്കിഷ്ടമെന്നും അവരുടെയെല്ലാം നിലപാടുകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും ചിന്ത പറഞ്ഞു. സ്‌ട്രോങ്ങായി ബോള്‍ഡായി നിലപാടുകള്‍ പറയുന്ന പെണ്‍കുട്ടികള്‍ നമുക്ക് എപ്പോഴും ആവേശമാണെന്നും നിഖിലാ വിമല്‍ ഇന്റര്‍വ്യൂകളില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More