തിരുവനന്തപുരം: ജൂലൈ 19 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022-ലെ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചത്. വെളളിയാഴ്ച്ച വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടറിയേറ്റ് ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. സർക്കാർ മൂന്നുദിവസമാണ് സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചത്. ഇന്ന് പൊതുഅവധിയാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്‌കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ, സ്റ്റാറ്റിയൂട്ടറി, സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ഇന്നുമുതൽ ജൂലൈ 20 വരെയാണ് ഔദ്യോഗിക ദുഖാചരണം. ഈ ദിവസങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 22-ന് നടത്താനിരുന്ന ജനസദസ് ഉൾപ്പെടെയുളള കെപിസിസിയുടെയും പോഷക സംഘടനകളുടെയും പൊതുപരിപാടികൾ മാറ്റിവെച്ചു.