മിമിക്രി വേദികളില്‍ ഏറ്റവുമധികം അനുകരിക്കപ്പെട്ട രാഷ്ട്രീയനേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം നസീറായിരുന്നു അദ്ദേഹത്തെ ഏറ്റവുമധികം അനുകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ ഇനിയൊരിക്കലും അദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോട്ടയം നസീര്‍. 'ഇനി ഞാന്‍ അദ്ദേഹത്തെ അനുകരിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയില്ല. അദ്ദേഹത്തെ അനുകരിക്കുന്നത് ഞാന്‍ അവസാനിപ്പിക്കുകയാണ്. നേരത്തെ കെ കരുണാകരന്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തെ അനുകരിക്കുന്നതും ഞാന്‍ അവസാനിപ്പിച്ചിരുന്നു. അതുപോലെ ഇനി ഞാന്‍ ഒരിക്കലും ഉമ്മന്‍ചാണ്ടിയെ ഒരു വേദിയിലും അനുകരിക്കില്ല'- കോട്ടയം നസീര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് തനിക്ക് വളരെയേറെ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തെപ്പോലൊരു ജനകീയ നേതാവിനെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായേ കാണാന്‍ സാധിക്കുകയുളളുവെന്നും കോട്ടയം നസീര്‍ പറഞ്ഞു. 'അദ്ദേഹത്തെ അനുകരിക്കുന്ന കലാകാരനെന്ന നിലയില്‍ എന്നോട് കാണിച്ച സ്‌നേഹവും എനിക്ക് തന്നിട്ടുളള അംഗീകാരവുമൊക്കെ വിലപ്പെട്ടതാണ്. ഒരു ചാനല്‍ ഷോയില്‍ അദ്ദേഹത്തിന് തന്നെ അനുകരിക്കുന്നവരില്‍ ഏറ്റവും ഇഷ്ടം എന്നെയാണെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പിതാവ് മരണപ്പെട്ട സമയത്ത് ഇവിടെ വരികയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു'- കോട്ടയം നസീര്‍ പറഞ്ഞു.