ഡല്‍ഹി: എന്‍ഡിഎയ്ക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരുനല്കിയതിനുപിന്നാലെ ടാഗ് ലൈനും പുറത്തുവിട്ട് പ്രതിപക്ഷ സഖ്യം. ജീതേഗാ ഇന്ത്യ (ഇന്ത്യ ജയിക്കും) എന്നാണ് ടാഗ് ലൈന്‍. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനിന്ന് ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം. പ്രതിപക്ഷ സഖ്യത്തിന് ഹിന്ദി ടാഗ് ലൈന്‍ വേണമെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നിര്‍ദേശം അംഗീകരിച്ചാണ് ജീതേഗാ ഇന്ത്യ എന്ന ടാഗ് ലൈന്‍ നല്‍കിയത്.
ഇന്നലെ ചേര്‍ന്ന രണ്ടാം പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് സഖ്യത്തിന്റെ പേര് തീരുമാനിച്ചത്. ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് സഖ്യത്തിന്റെ പേര്. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യ എന്ന പേര് നിര്‍ദേശിച്ചത്. മറ്റ് പ്രതിപക്ഷ കക്ഷികള്‍ ഈ പേര് അംഗീകരിക്കുകയായിരുന്നു. ഇത് ഇന്ത്യയ്ക്കായുളള പോരാട്ടമായതിനാലാണ് ഇന്ത്യ എന്നുതന്നെ സഖ്യത്തിന് പേരിട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ അവര്‍ നിശബ്ദരാക്കുന്നു. ഇത് ഇന്ത്യയുടെ ശബ്ദത്തിനായുളള പോരാട്ടമാണ്. അതിനാലാണ് ഈ പേര് ഞങ്ങള്‍ തെരഞ്ഞെടുത്തത്. ഈ പോരാട്ടം എന്‍ഡിഎയും ഇന്ത്യയും തമ്മിലാണ്. നരേന്ദ്രമോദിയും ഇന്ത്യയും തമ്മിലാണ്. ഞങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കും രാജ്യത്തെ ജനങ്ങളുടെ ശബ്ദത്തിനും ഈ മഹത്തായ രാജ്യത്തിനും ഇന്ത്യ എന്ന ആശയത്തിനുംവേണ്ടി നിലകൊളളുന്നു'-എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.