ഇന്ത്യ എന്നത് കൊളോണിയല്‍ മനസ്ഥിതി ആണെങ്കില്‍ ആദ്യമത് നിങ്ങളുടെ ബോസിനോട് പറയൂ- അസം മുഖ്യമന്ത്രിയോട് ജയ്‌റാം രമേശ്

ഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനുപിന്നാലെ ട്വിറ്റര്‍ ബയോയില്‍നിന്ന് ഇന്ത്യ മാറ്റി ഭാരത് എന്നാക്കിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. ഡിജിറ്റല്‍ ഇന്ത്യ മുതല്‍ ടീം ഇന്ത്യവരെ ഇന്ത്യയെന്ന പേര് ഏറ്റവുമധികം ഉപയോഗിച്ചത് നരേന്ദ്രമോദിയാണെന്നും ഇന്ത്യ എന്നത് കൊളോണിയല്‍ മനസ്ഥിതി ആണെങ്കില്‍ ആദ്യം അക്കാര്യം മോദിയോടാണ് പറയേണ്ടതെന്നും ജയ്‌റാം രമേശ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'അസം മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവായ നരേന്ദ്രമോദി തന്നെയാണ് രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പേരുകളിട്ടത്. സംസ്ഥാനത്തെ മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശിച്ചതും അദ്ദേഹമാണ്. വോട്ട് ഇന്ത്യ എന്ന് ആഹ്വാനം ചെയ്തതും മോദി തന്നെ. എന്നാല്‍ രാജ്യത്തെ 26 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് ഇന്ത്യ എന്ന സഖ്യം രൂപീകരിച്ചപ്പോള്‍ അത് കൊളോണിയല്‍ മനസ്ഥിതിയാണുപോലും. അത് നിങ്ങളുടെ ബോസിനോട് പോയി പറഞ്ഞാല്‍ മതി'- ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹിമന്ത ബിശ്വ ശര്‍മയുടെ ട്വിറ്റര്‍ ബയോ അസം മുഖ്യമന്ത്രി, ഇന്ത്യ എന്നായിരുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഇന്ത്യ എന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ അസം മുഖ്യമന്ത്രി, ഭാരത് എന്നാക്കി മാറ്റുകയായിരുന്നു. 'ബ്രിട്ടീഷുകാരാണ് രാജ്യത്തിന് ഇന്ത്യ എന്ന് പേരിട്ടത്. ഇന്ത്യ ബ്രിട്ടീഷുകാരുടേതാണ്. കൊളോണിയല്‍ ചിന്താഗതിയില്‍നിന്ന് മോചിതരാകാന്‍ സ്വയം ശ്രമിക്കണം. നമ്മുടെ പൂര്‍വ്വികര്‍ ഭാരതത്തിനുവേണ്ടി പോരാടി. ഞങ്ങള്‍ ഭാരതത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരും'-എന്നാണ് ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More