കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചു; ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികളില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളില്ലാതെ. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന കുടുംബത്തിന്റെ ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചു. ഉമ്മന്‍ചാണ്ടിക്ക് ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ താല്‍പ്പര്യം. മന്ത്രിസഭാ യോഗത്തില്‍ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി സംസാരിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താന്‍ മരിച്ചാല്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബത്തോട് പറഞ്ഞിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ കുടുംബം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാളെ വൈകുന്നേരം 3.30-ന് പുതുപ്പളളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പളളിയിലെ പ്രത്യേക കബറിടത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം നടക്കുക. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കത്തോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുതുപ്പളളിയിലെ വസതിയില്‍ ശുശ്രൂഷ നടക്കും. ഒരുമണിക്ക് വലിയ പളളിയിലേക്ക് വിലാപയാത്ര. മൂന്നര വരെ പൊതുദര്‍ശനം. 3.30-നാണ് സമാപന ശുശ്രൂഷ.

Contact the author

Web Desk

Recent Posts

Political Desk 7 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 3 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More