ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിനായകന്‍

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍. ആരാണ് ഉമ്മന്‍ചാണ്ടിയെന്നും അയാള്‍ ചത്തതിന് എന്തിനാണ് മൂന്നുദിവസത്തെ അവധിയെന്നുമൊക്കെയാണ് ഫേസ്ബുക്ക് ലൈവിലെത്തി വിനായകന്‍ ചോദിച്ചത്. 'നമസ്‌കാരം. ആരാണ് ഉമ്മന്‍ചാണ്ടി? എന്തിനാടാ മൂന്നുദിവസമൊക്കെ. നിര്‍ത്തിയിട്ട് പോടാ. പത്രക്കാരോടാ പറയുന്നേ. ഉമ്മന്‍ചാണ്ടി ചത്ത് അതിന് ഞങ്ങളെന്ത് ചെയ്യണം. എന്റെ അച്ഛനും ചത്ത്, നിങ്ങളെ അച്ഛനും ചത്ത്. അതിനിപ്പോ നമ്മളെന്ത് ചെയ്യണം. പ്ലീസ് നിര്‍ത്തിയിട്ട് പോ പത്രക്കാരെ. ഉമ്മന്‍ചാണ്ടി ചത്തുപോയി. അതിന് ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാല്‍ ഞാന്‍ വിചാരിക്കൂല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമുക്കറിയില്ലേ ഇയാളൊക്കെ ആരൊക്കെയാണെന്ന്. അപ്പോ നിര്‍ത്ത്. ഉമ്മന്‍ചാണ്ടി ചത്തുപോയി. അത്രേയുളളു. എന്റെ അച്ഛനും ചത്തുപോയി അത്രേയുളളു'-എന്നാണ് വിനായകന്‍ പറഞ്ഞത്.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ വലിയ പ്രതിഷേധമാണുയര്‍ന്നത്. അതിനിടെ നടന്‍ വീഡിയോ ഫേസ്ബുക്കില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ജനഹൃദയങ്ങളില്‍ ഇടംനേടിയ ജനകീയനായ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ദുഖാര്‍ത്തരായ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും വികാരം വ്രണപ്പെടുത്തിയ നടനെതിരെ വീഡിയോ തെളിവായി സ്വീകരിച്ച് നടപടിയെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയാ സംസ്ഥാന ചെയര്‍മാന്‍ രജിത് രവീന്ദ്രനാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 14 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More