ഏക സിവില്‍ കോഡ്: ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും എടുക്കില്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ സര്‍ക്കാര്‍ എടുക്കില്ലെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി. ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ആന്ധ്രപ്രദേശിലേതെന്നും സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരായി തീരുമാനങ്ങളെടുക്കുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ഏക സിവില്‍ കോഡ് സംബന്ധിച്ച് മുസ്ലീം  പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'നാനാത്വത്തില്‍ ഏകത്വത്തിനുവേണ്ടി നിലകൊളളുന്ന രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത വ്യക്തി നിയമ ബോര്‍ഡുകള്‍ അവരുടെ വിശ്വാസങ്ങളെയും മതപരമായ ആചാരങ്ങളെയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു. ഈ രീതികള്‍ കാര്യക്ഷമമാക്കണമെങ്കില്‍ അത് വ്യക്തിനിയമ ബോര്‍ഡുകളിലൂടെ ചെയ്യണം. കാരണം അവര്‍ക്ക് തങ്ങളുടെ സമ്പ്രദായങ്ങളെക്കുറിച്ച് ധാരണയുണ്ടാകും. അല്ലെങ്കില്‍ ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത് നടപ്പിലാകില്ല. മുസ്ലീം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. മതമേലധ്യക്ഷന്മാരും മറ്റുളളവരും അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തളളിക്കളയണം'- ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സകിയ ഖാനം, ഉപമുഖ്യമന്ത്രി അംസത്ത് ബാഷ, ചീഫ് സെക്രട്ടറി ജവഹര്‍ റെഡ്ഡി, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി എ എം ഡി ഇംതിയാസ്, എംഎല്‍എമാരായ അബ്ദുള്‍ ഹഫീസ് ഖാന്‍, നവാസ് ബാഷ, ഷെയ്ക് മുസ്തഫ, മുഹമ്മദ് റൂഹുളള തുടങ്ങിവരും മറ്റ് മതമേലധ്യക്ഷന്മാരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More