മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുമ്പോള്‍ മോദി ഒരക്ഷരം മിണ്ടാതെ വിദേശയാത്ര നടത്തുന്നു- നടന്‍ ഇര്‍ഷാദ്‌

കൊച്ചി: മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടാതെ വിദേശയാത്രകള്‍ നടത്തുകയാണെന്ന് നടന്‍ ഇര്‍ഷാദ് അലി. വളരെയധികം ആകുലതകളുണ്ടാക്കുന്ന സംഭവങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്നും അത് തുറന്നുപറയാന്‍ ഇടതുപക്ഷക്കാരനാകേണ്ട കാര്യമില്ലെന്നും ഇര്‍ഷാദ് അലി പറഞ്ഞു. ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്റെ അഭിപ്രായം പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ ആകുലതയുണ്ടാക്കുന്നവയാണ്. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ പോകുന്നു, സമ്പന്നര്‍ സമ്പന്നരായിക്കൊണ്ടേയിരിക്കുന്നു. കുറേ റോഡുകള്‍ ഉണ്ടാക്കുന്നതാണ് വികസനം എന്ന് വിചാരിക്കും എന്നാല്‍ അങ്ങനെയല്ല. അടിസ്ഥാനപരമായി നോക്കണം. മണിപ്പൂരില്‍ സംഭവിക്കുന്നത് എന്താണ്? അവിടെ അക്രമങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഒരു പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ വിദേശയാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് വേദനയുണ്ടാക്കുന്ന കാര്യമല്ലേ? ഇത് പറയാന്‍ ഇടതുപക്ഷക്കാരനാകേണ്ട കാര്യമില്ല. ഒരു മനുഷ്യനെന്ന നിലയില്‍ വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്'- ഇര്‍ഷാദ് പറഞ്ഞു.

സിനിമയില്‍ വരുന്നതിന് മുന്‍പ് താന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഡിവൈഎഫ് ഐയുടെ സെക്രട്ടറിയായിരുന്നെന്നും ഇര്‍ഷാദ് പറഞ്ഞു. സിനിമയില്‍ വന്നപ്പോള്‍ ചാന്‍സിനുവേണ്ടി ന്യൂട്രലായി നില്‍ക്കുന്നില്ലെന്നും നേരത്തെ തന്നെ തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More