മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു മുന്‍പുളള മുദ്രാവാക്യം വിളി; പ്രവര്‍ത്തകരുടെ വികാരം മാന്യമായി പ്രകടിപ്പിച്ചെന്ന് കെ മുരളീധരന്‍

ഡല്‍ഹി: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനിരിക്കെ പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടി അനുകൂല മുദ്രാവാക്യം വിളിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ അവരുടെ വികാരം മാന്യമായാണ് പ്രകടിപ്പിച്ചതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് നന്നായെന്നും അദ്ദേഹം പറഞ്ഞു.

'ഉമ്മന്‍ചാണ്ടി ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യത്തില്‍ എന്താണ് പ്രശ്‌നം? അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിക്കോ സംഘടിപ്പിച്ച കെപിസിസിക്കോ അതില്‍ പ്രശ്‌നമില്ല. പിന്നെന്തിനാണ് മന്ത്രി വി എന്‍ വാസവന്‍ അതില്‍ വികാരംകൊളളുന്നതെന്ന് മനസിലാവുന്നില്ല'- കെ മുരളീധരന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ സംസാരിക്കാന്‍ വിളിച്ചപ്പോഴാണ് സദസിലുണ്ടായിരുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കായി മുദ്രാവാക്യം വിളിച്ചത്. 'ഉമ്മന്‍ചാണ്ടി സിന്ദാബാദ്, കണ്ണേ കരണേ കുഞ്ഞൂഞ്ഞേ ആരുപറഞ്ഞു മരിച്ചെന്ന്. ജീവിക്കുന്നു ഞങ്ങളിലൂടെ' എന്നാണ് പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം. മുഖ്യമന്ത്രി മൈക്കിനുമുന്നിലെത്തിയിട്ടും പ്രവര്‍ത്തകര്‍ വിളി തുടര്‍ന്നതോടെ വിഡി സതീശനും എംഎം ഹസനുമുള്‍പ്പെടെയുളള നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. 

അതിനുപിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിക്കെതിരെ മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തിയത്. ആതിഥേയ സംസ്‌കാരം നമ്മുടെ ലക്ഷണമാണെന്നും നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നുമാണ് വി എന്‍ വാസവന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More