ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ കോയമ്പത്തൂരു നിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ ഹാസന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരുനിന്ന് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎംകെ സഖ്യത്തിനൊപ്പം ചേര്‍ന്നാവും കമല്‍ മത്സരിക്കുക. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വാനതി ശ്രീനിവാസനോട് 1728 വോട്ടിന്റെ നേരിയ വ്യത്യാസത്തിലാണ് കമല്‍ പരാജയപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമല്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാല്‍ കോയമ്പത്തൂര്‍ സീറ്റ് കമല്‍ ഹാസന് നല്‍കാന്‍ ഡിഎംകെയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് മക്കള്‍ നീതി മയ്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സൗത്ത് അസംബ്ലി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിയുടെ 'മക്കളോട് മയ്യം' എന്ന സംസ്ഥാന തല ക്യാംപെയ്ന്‍ കമല്‍ ഹാസന്‍ ഉദ്ഘാടനം ചെയ്തിരുന്നു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളെ വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ പോയി കാണാനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനുമാണ് മക്കള്‍ നീതി മയ്യം പദ്ധതിയിടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയതിനുശേഷമായിരിക്കും പാര്‍ട്ടി പ്രകടന പത്രിക തയാറാക്കുക.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More