മൈക്ക് തകരാറിലായതിന് കേസ്: രാജാവിനേക്കാൾ രാജഭക്തിയാണ് പൊലീസിനെന്ന് എംഎം ഹസൻ

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിന് പൊലീസ് കേസെടുത്ത വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. കേരളം ഉത്തരകൊറിയയായി മാറിയെന്നും രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പൊലീസിനെന്നും എം എം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരിപാടികള്‍ക്കെല്ലാം ഇതേ ടീമിന്റെ മൈക്കാണ് ഉപയോഗിച്ചുകൊണ്ടിരുന്നതെന്നും സാങ്കേതിക തകരാറുണ്ടായതിന്റെ പേരില്‍ കേസെടുത്തത് അത്ഭുതമാണ്, എല്ലാം ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

മൈക്ക് തകരാറായതിന് കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫീസ് ആരൊക്കെയോ ഹൈജാക്ക് ചെയ്തു. അദ്ദേഹം ഇതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അപഹാസ്യമാവുകയാണ്'- വി ഡി സതീശന്‍ പറഞ്ഞു. മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രിയെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. ഒരു ഭരണാധികാരി പാതാളത്തോളം തരംതാഴ്ന്നു എന്നതിന്റെ തെളിവാണിതെന്നും പിണറായി വിജയനെ സുഖിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മൈക്ക് തകരാറായതിന്റെ പേരില്‍ പൊലീസ് കേസെടുത്തതിന് മൈക്ക് ഓപ്പറേറ്റേഴ്‌സിനോട് വി ടി ബല്‍റാം ക്ഷമ ചോദിച്ചു. അപ്രതീക്ഷിതമായ നിയമനടപടി മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥയ്ക്കും തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ കൂടെ നില്‍ക്കുമെന്നും വിടി ബല്‍റാം പറഞ്ഞു. അതേസമയം, മൈക്ക് തകരാറായതിലെ സത്യാവസ്ഥ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍ പറഞ്ഞത്. വി ടി ബല്‍റാം എഴുന്നേറ്റ് നിന്നപ്പോഴാണ് മുദ്രാവാക്യം വിളിയുണ്ടായതെന്നും പലകാര്യങ്ങളും കൂട്ടിവായിക്കുമ്പോള്‍ പന്തികേടുണ്ടെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More