ഗതാഗതമന്ത്രി സ്ഥാനം ഏറ്റെടുക്കില്ല എന്ന വാര്‍ത്ത തെറ്റ്- കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ

തിരുവനന്തപുരം: ഗതാഗത വകുപ്പാണ് കേരളാ കോണ്‍ഗ്രസി (ബി) ന് ലഭിക്കുന്നത് എങ്കില്‍ അത് താന്‍ ഏറ്റെടുക്കില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചതായി വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെയൊരു കാര്യം ഇതുവരെ പാര്‍ട്ടി ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലോ കേരളാ കോണ്‍ഗ്രസി (ബി) ലൊ അത്തരമൊരു ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

മന്ത്രിസഭാ പുനസംഘടന നവംബര്‍ മാസത്തില്‍ നടക്കുന്ന കാര്യമാണ്. അത് ഇപ്പോഴേ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. നിലവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസി (ബി) ന് അര്‍ഹമായ അംഗീകാരം ലഭിക്കുന്നുണ്ട് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇടതുമുന്നണി തീരുമാനപ്രകാരം ഒറ്റ എം എല്‍ എമാര്‍ മാത്രമുള്ള ചെറു പാര്‍ട്ടികളായ കോണ്‍ഗ്രസ് എസ്, കേരളാ കോണ്‍ഗ്രസ് ബി, ഐ എന്‍ എല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതമാണ് മന്ത്രിസ്ഥാനം ലഭിക്കുക. രണ്ടാം പിണറായി മന്ത്രിസഭ നിലവില്‍ വരുമ്പോള്‍ എടുത്ത തീരുമാനപ്രകാരം ഐ എന്‍ എല്‍ പ്രതിനിധിയായ അഹമദ് ദേവര്‍കോവില്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജു എന്നിവര്‍ക്കാണ് ആദ്യ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അഹമദ് ദേവര്‍കോവിലും ആന്‍റണി രാജുവും ഈ വരുന്ന ഒക്ടോബറില്‍ സ്ഥാനമൊഴിയും. പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറുമാണ് മന്ത്രി സ്ഥാനത്തെത്തുക. എന്നാല്‍ നിലവില്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഗതാഗത വകുപ്പും കെ എസ് ആര്‍ ടി സി യും ഏറ്റെടുക്കുന്നതില്‍ ഗണേഷ് കുമാറിന് വിമുഖതയുണ്ട് എന്നും ഗതാഗത വകുപ്പാണ് ലഭിക്കുന്നത് എങ്കില്‍ ഏറ്റെടുക്കേണ്ടതില്ല എന്ന് കേരളാ കോണ്‍ഗ്രസ് (ബി) തീരുമാനിച്ചതുമായാണ് വാര്‍ത്ത പ്രചരിച്ചത്. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാര്‍ നിഷേധ പ്രസ്താവനയുമായി രംഗത്തെത്തിയത്.    

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More