മുംബൈ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാം യോഗം മാറ്റിവെക്കാന്‍ സാധ്യത. പല നേതാക്കന്മാര്ക്കും എത്തിച്ചേരാന്‍ പറ്റാത്ത സാഹചര്യമുളളതിനാലാണ് മുംബൈയില്‍ നടക്കാനിരിക്കുന്ന യോഗം മാറ്റിവെക്കാന്‍ മുന്നണി ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 25, 26 തിയതികളിലായിരുന്നു യോഗം നടത്താനിരുന്നത്. ഇത് സെപ്റ്റംബര്‍ ആദ്യവാരത്തിലേക്ക് മാറ്റുമെന്നാണ് സൂചന. യോഗത്തിന്റെ തിയതി പിന്നീട് അറിയിക്കും. ജൂലൈ 17, 18 തിയതികളിലായി ബംഗളുരുവിലാണ് ഇന്ത്യാ സഖ്യത്തിന്റെ രണ്ടാം യോഗം നടന്നത്. ജൂണ്‍ 12-ന് പാറ്റ്നയില്വെച്ചായിരുന്നു ആദ്യ യോഗം.
പാറ്റ്നയിലെ യോഗത്തിന് ജെഡിയുവും ബംഗളുരുവിലെ യോഗത്തിന് കോണ്‍ഗ്രസുമാണ് നേതൃത്വം നല്‍കിയത്. മുംബൈയിലെ യോഗത്തിന് ശിവസേന ഉദ്ധവ് വിഭാഗവും എന്‍സിപിയും നേതൃത്വം നല്‍കും. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ കക്ഷികള്‍ സഖ്യം രൂപീകരിച്ചത്. വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് പേരിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഇന്ത്യയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും. കുകി-മെയ്തേയി വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച സംഘം ഇന്ന് മണിപ്പൂര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി ഉച്ചയോടെ ഡല്‍ഹിയിലേക്ക് മടങ്ങും.