പാലക്കാട്: സ്പീക്കര്‍ എ എന്‍ ഷംസീറിനും മുസ്ലീം യൂത്ത് ലീഗിനുമെതിരെ കൊലവിളി മുദ്രാവാക്യവുമായി സംഘപരിവാര്‍ സംഘടനകള്‍. ഇന്നലെ വൈകുന്നേരം പാലക്കാട് കൊപ്പത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് സ്പീക്കര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യം. ഹിന്ദുത്വത്തെ അപമാനിച്ചാല്‍ പച്ചയ്ക്കിട്ട് കത്തിക്കുമെന്നും പളളിപ്പറമ്പില്‍ കുഴിച്ചുമൂടുമെന്നുമാണ് വിശ്വഹിന്ദു പരിഷത്തും ബിജെപിയുമടക്കമുളള സംഘപരിവാര്‍ സംഘടനകള്‍ മുദ്രാവാക്യം വിളിച്ചത്. എ എന്‍ ഷംസീറിനും യൂത്ത് ലീഗിനും പുറമേ പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ചും മുദ്രാവാക്യംവിളിയുണ്ടായി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
എറണാകുളത്ത് കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 'ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതെല്ലാം മിത്തുകളാണ്. ഇത്തരം അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ടുനയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുകളാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തളളിപ്പറയണം'-എന്നാണ് എ എന്‍ ഷംസീര്‍ പറഞ്ഞത്.