ഗ്രോ വാസുവേട്ടന്‍ എന്നാല്‍ ഇക്കാലത്ത് വളരുന്ന സമരവീര്യം എന്നാണര്‍ത്ഥം- ജോയ് മാത്യു

2016-ലെ നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ പിന്തുണച്ച് നടന്‍ ജോയ് മാത്യു. ഗ്രോ എന്നാല്‍ വളരുക എന്നാണ് അര്‍ത്ഥമെന്നും ഗ്രോ വാസുവേട്ടന്‍ എന്ന് പറഞ്ഞാല്‍ ഇക്കാലത്ത് വളരുന്ന സമരവീര്യം എന്നാണര്‍ത്ഥമെന്നും ജോയ് മാത്യു പറഞ്ഞു. 94-ാം വയസിലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിലുറച്ചുനിന്ന് ജയിലില്‍ പോകാന്‍ തയാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസുവെന്നും ഈ പ്രായത്തിലും സമര തീഷ്ണ യൗവ്വനം നിലനിര്‍ത്തുന്ന വാസുവേട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പ്

GROW എന്നാൽ വളരുക എന്നർത്ഥം 

GROW വാസുവേട്ടൻ എന്ന് പറഞ്ഞാൽ ഇക്കാലത്ത് വളരുന്ന സമരവീര്യം എന്നാണർഥം.

തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച്  ജയിലിൽ പോകാൻ തയ്യാറായ യുവത്വത്തിന്റെ പേരാണിന്ന് ഗ്രോ വാസു. വാസുവേട്ടൻ എന്ന് ഞങ്ങൾ കോഴിക്കോട്ടുകാർ വിളിക്കുന്ന ഈ യുവാവ് ചെയ്ത തെറ്റ് എന്താണ് ?

നിലമ്പൂരിൽ വ്യാജ ഏറ്റുമുട്ടലിലൂടെ ഇടത് ഭരണകൂടം നാലുപേരെ കൊലപ്പെടുത്തിയവർക്കെതിരെ അന്വേഷണമോ കേസോ എടുക്കാത്തതിൽ (ഭരണകക്ഷിയിലെ സി പി ഐ സംഭവസ്ഥലം സന്ദർശിച്ചതും അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്ന് കണ്ടെത്തിയതും മറ്റൊരു പ്രഹസനം) പ്രതിഷേധിച്ചതിനാണ് വാസുവേട്ടനെതിരെ പോലീസ് കേസെടുത്തത്. ഈ "അതിഭയങ്കരമായ "കുറ്റം ചെയ്തതിനു മാപ്പ് എഴുതിക്കൊടുക്കാനോ പതിനായിരം രൂപ പിഴയടക്കാനോ താൻ തയ്യാറല്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നുമായിരുന്നു അദ്ദേഹം കോടതിയില്‍ സ്വീകരിച്ച നിലപാട്. 

കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ അദ്ദേഹം തയ്യാറായില്ല. ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധം എന്ന നിലക്ക് അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. അന്യായക്കോടതി അദ്ദേഹത്തെ പുതിയറ ജയിലിലേക്കയച്ചു. തൊണ്ണൂറ്റിനാലാം വയസ്സിലും സമര തീ തീക്ഷ്ണ യൗവ്വനം നിലനിർത്തുന്ന വാസുവേട്ടന് ഐക്യദാർഢ്യം

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 3 days ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 4 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 4 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 4 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 4 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More