മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്, ഷംസീര്‍ പറഞ്ഞതില്‍ തെറ്റില്ല- എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഗണപതിയെക്കുറിച്ചുളള പരാമര്‍ശത്തില്‍ വിശ്വാസികളോട് മാപ്പുപറഞ്ഞ് എ എന്‍ ഷംസീര്‍ സ്പീക്കര്‍ പദവിയൊഴിയണമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആവശ്യം തളളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശരിയായ രീതിയില്‍ കാര്യങ്ങളെ മനസിലാക്കിയാല്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും സങ്കല്‍പ്പങ്ങളെ അങ്ങനെ തന്നെ കാണണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഷംസീര്‍ രാജിവെക്കണമെന്നും മാപ്പുപറയണമെന്നുമൊക്കെ ആവശ്യപ്പെട്ടുളള ക്യാംപെയ്‌നുകള്‍ നടക്കുന്നുണ്ടെന്നും സിപിഎമ്മിന് അതിനോട് യോജിപ്പില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. 

'മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റരുത്. സങ്കല്‍പ്പങ്ങളെ സങ്കല്‍പ്പങ്ങളായി തന്നെ കാണണം. സ്വപ്‌നങ്ങള്‍ പോലെ. ശാസ്ത്രീയമായ രീതിയില്‍ കാര്യങ്ങള്‍ മനസിലാക്കി പോകുമ്പോള്‍ ഷംസീറിന്റെ പരാമര്‍ശത്തില്‍ പ്രശ്‌നം തോന്നില്ല. അദ്ദേഹം ശാസ്ത്രീയമായ ഒരു കാര്യം ഉന്നയിച്ചു എന്നുമാത്രമേയുളളു. അതിന്റെ ഭാഗമായി രാജിവയ്ക്കുക, മാപ്പുപറയുക എന്നൊക്കെ ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. അതിനോടൊന്നും ഞങ്ങള്‍ക്ക് യോജിപ്പില്ല. ശാസ്ത്രത്തിലൂന്നി നിലപാട് ഊന്നിപ്പറയുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അത് തുടരും'- എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗണപതിയെക്കുറിച്ചുളള സ്പീക്കറുടെ പരാമര്‍ശം അതിരുവിട്ടെന്നും ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവാത്ത പരാമര്‍ശമാണ് അദ്ദേഹം നടത്തിയതെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ടെന്നും അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും മതസ്പര്‍ധ വളര്‍ത്തുന്ന പെരുമാറ്റം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാനാവില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും ഷംസീര്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നടപടിയെടുക്കാനുളള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More